---
title: "അയ്യങ്കുന്ന് കരിക്കോട്ടക്കരി വിലേജുകളിൽ ജപ്തി തടഞ്ഞ് രാഷ്ട്രീയ കിസാൻ മഹാസംഘ്"
english_title: "Karikkottakkari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182333/karikkottakkari"
published_at: "2024-02-05T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1157f85f28_IMG-20240205-WA0009.jpg"
keywords: []
---

# അയ്യങ്കുന്ന് കരിക്കോട്ടക്കരി വിലേജുകളിൽ ജപ്തി തടഞ്ഞ് രാഷ്ട്രീയ കിസാൻ മഹാസംഘ്

> **Lead Summary:** **ഇരിട്ടി:** കോർപ്പറേറ്റുകളുടെ ഏഴേ മുക്കാൽ കോടി രൂപയുടെ കടം എഴുതി തള്ളിയ സർക്കാർ പാവപ്പെട്ട കർഷകരുടെ ചെറിയ കടബാധ്യതകൾക്ക് ജപ്തി നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു പറഞ്ഞു.

## Article Content

**ഇരിട്ടി:** കോർപ്പറേറ്റുകളുടെ ഏഴേ മുക്കാൽ കോടി രൂപയുടെ കടം എഴുതി തള്ളിയ സർക്കാർ പാവപ്പെട്ട കർഷകരുടെ ചെറിയ കടബാധ്യതകൾക്ക് ജപ്തി നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു പറഞ്ഞു.

വന്യമൃഗശല്യം, കാർഷീകോൽപ്പന്നങ്ങളുടെ വിലയിടിവ്, കാലവർഷക്കെടുതി എന്നീ നിരവധി കാരണങ്ങൾ മൂലമാണ് കർഷകർക്കും സാധാരണക്കാർക്കും വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരുടെ വരുമാനം ഉറപ്പുവരുത്തിയിരുന്നുവെങ്കിൽ അവർക്ക് കടബാധ്യത ഉണ്ടാകുമായിരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.

ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് ഇരിട്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സെയിൽ ഓഫീസർ വഴി അയ്യൻ കുന്ന് കരിക്കോട്ടക്കരി വില്ലേജോഫീസുകളിൽ വച്ച് നടത്തിവരുന്ന ജപ്തി ലേല നടപടികൾ തടഞ്ഞു കൊണ്ട് നടത്തിയ ജപ്തി വിരുദ്ധ കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 'അയ്യൻകുന്ന് വില്ലേജോഫീസിലും കരിക്കോട്ടക്കരി വില്ലേജോഫീസിലും നടന്ന ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാസംഘാണ് തടഞ്ഞത്.

ജപ്തി വിരുദ്ധ പ്രതിക്ഷേധ പരിപാടികൾക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് നേതൃത്വം നൽകി. ഇന്ന് കരിക്കോട്ടക്കരി വില്ലേജോഫീസിൽ പ്രഖ്യാപിച്ചിരിക്കുന്ന ജപ്തി ലേല നടപടികളും രാഷ്ട്രീയ കിസാൻ മഹാസംഘ് തടയുമെന്ന് ബിനോയ് തോമസ് അറിയിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ പി.ജെ. ജോൺ മാസ്റ്റർ, കണ്ണൂർ ജില്ലാ ചെയർമാൻ സണ്ണി അഗസ്ത്യൻ, എച് ആർ പി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ വൈദ്യർ, ജില്ലാ ഭാരവാരവാഹികളായ വർഗീസ് വൈദ്യർ, സന്തോഷ്, ആർ കെ എം എസ് ഭാരവാഹികളായ ജോസഫ് വടക്കേക്കര, മാത്യം മുണ്ടിയാനി, ജോയി ഉളിക്കൽ, ജോയി മലമേൽ, വൽസമ്മ ദേവസ്യ തുടങ്ങിയവർ ജപ്തി തടയൽ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182333/karikkottakkari)