---
title: "ഡോ. വന്ദനയുടെ കൊലപാതകം; കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വിധി നാളെ"
english_title: "Cbi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182338/cbi"
published_at: "2024-02-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c119c96374e_n5806148001707153780372abd03f8c7cfa31c718d4a18e9e9217778531c2922605fd70d9f85964e201de04.jpg"
keywords: []
---

# ഡോ. വന്ദനയുടെ കൊലപാതകം; കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വിധി നാളെ

> **Lead Summary:** **കൊച്ചി:** ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നിലവിലുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വിധി പറയുക. കേസില്‍ പ്രതി സന്ദീപിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും നാളെ ഉത്തരവുണ്ടാകും.

## Article Content

**കൊച്ചി:** ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നിലവിലുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വിധി പറയുക. കേസില്‍ പ്രതി സന്ദീപിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും നാളെ ഉത്തരവുണ്ടാകും.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാൻ തയാറാണെന്നും സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182338/cbi)