---
title: "ഇരിട്ടിയിൽ  മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182373/iritty"
published_at: "2024-02-06T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1ae35366dc_IMG-20240206-WA0006.jpg"
keywords: []
---

# ഇരിട്ടിയിൽ  മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം . മിൽമ ബൂത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത് . രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം കട ഉടമയുടെ ശ്രദ്ധയിൽ പെട്ടത് .

## Article Content

 **ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം . മിൽമ ബൂത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത് . രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം കട ഉടമയുടെ ശ്രദ്ധയിൽ പെട്ടത് .

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കൂടാതെ ആയിരം രൂപയിൽ അധികം വരുന്ന നോട്ടുകളും മാത്രമാണ് മോഷണം പോയത് . തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്താണ് മോഷണം നടന്നത് എന്നതാണ് കൂടുതൽ ഗൗരവത്തോടെ കാണേണ്ടത് . കൂടുതൽ പണം ബൂത്തിനുള്ളിൽ സൂക്ഷിക്കാതിരുന്നത് വലിയ നഷ്ടം സംഭവിക്കാതെ രക്ഷപ്പെട്ടതായി കട ഉടമ ബാബു പറഞ്ഞു . മോഷണം നടന്നത് കാണിച്ച് കട ഉടമ ഇരിട്ടി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182373/iritty)