---
title: "ഇരിട്ടിയിൽ വാഹനാപകടം:  യുവാവിന് ഗുരുതര പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182403/accident"
published_at: "2024-02-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1c6a51c60d_IMG-20240206-WA0016.jpg"
keywords: []
---

# ഇരിട്ടിയിൽ വാഹനാപകടം:  യുവാവിന് ഗുരുതര പരിക്ക് 

> **Lead Summary:** **ഇരിട്ടി**: തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്ക് യാത്രക്കാരൻ കച്ചേരി കടവ് സ്വദേശി അഭിജിത്ത് ബൈജു എളപ്ലകാട്ട് നെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി**: തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്ക് യാത്രക്കാരൻ കച്ചേരി കടവ് സ്വദേശി അഭിജിത്ത് ബൈജു എളപ്ലകാട്ട് നെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർക്കും പരിക്ക് ഏറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182403/accident)