---
title: "#Exhibition | ജൈവ വൈവിധ്യ കാർഷിക പ്രദർശന വിപണന മേള 23 മുതൽ 25വരെ"
english_title: "Biodiversity Agricultural Exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182416/biodiversity-agricultural-exhibition"
published_at: "2024-02-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1cff4e7af8_IMG-20240206-WA0046.jpg"
keywords: []
---

# #Exhibition | ജൈവ വൈവിധ്യ കാർഷിക പ്രദർശന വിപണന മേള 23 മുതൽ 25വരെ

> **Lead Summary:** **വയനാട്: ജില്ലാ** പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ സമിതിയും സംയുക്തമായി ഫെബ്രുവരി 23, 24, 25 തിയ്യതികളിൽ ജൈവ വൈവിധ്യ കാർഷിക പ്രദർശന വിപണന മേളയുടെ രണ്ടാം ഘട്ടം നടക്കും. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മേളയുടെ രണ്ടാംഘട്ട പഞ്ചായത്തുതല സഘാട സമിതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. 

## Article Content

**വയനാട്: ജില്ലാ** പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ സമിതിയും സംയുക്തമായി ഫെബ്രുവരി 23, 24, 25 തിയ്യതികളിൽ ജൈവ വൈവിധ്യ കാർഷിക പ്രദർശന വിപണന മേളയുടെ രണ്ടാം ഘട്ടം നടക്കും. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മേളയുടെ രണ്ടാംഘട്ട പഞ്ചായത്തുതല സഘാട സമിതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. 

മേളയുടെ വിജയകരമായ നടത്തിപ്പിന് വയനാട്ടിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ ചെയർമാനും, അഗ്രിക്കൾച്ചറൽ എ.ഡി. കൺവീനറായും പ്രാദേശിക സംഘാടക സമിതി രൂപികരിച്ചു. വയനാട്ടിലെ മുഴുവൻ കർഷകരേയും സാമൂഹിക രാഷ്ട്രീയ പാർട്ടി, ആദിവാസി ഗോത്രസമൂഹം ഉൾപെടെയുള്ള മുഴുവൻ ജനവിഭാത്തിൻ്റെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 

കാലാവസ്ഥ ഉച്ചകോടി, മുഴുവൻ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപെടുന്ന സ്റ്റുഡൻസ് കോൺഫ്രൻസ്, ജൈവ വൈവിധ്യ പരിപാലന സമിതി മെമ്പർമാർ, ജന പ്രതിനിധികൾ എന്നിവർക്കുള്ള സെമിനാറുകൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്നു. ആഗോള തലത്തിലുള്ള വിദ്ഗ്ധരുൾപെടുന്ന സൈൻ്റിസ്റ്റുകളാണ് സെമിനാറുകളിൽ പങ്കെടുക്കുന്നത്. വ്യവസായ വകുപ്പിൻ്റെ 40 സ്റ്റാൾ ഉൾപെടെ 101 വ്യത്യസ്ത സ്റ്റാളുകൾ ഉണ്ട്. 

കേരളത്തിന് പുറമെ, കർണാടക, തമിൾനാട് ആന്ധ്ര, മഹാരാഷ്ട എന്നിവടങ്ങളിൽ നിന്നുള്ള കർഷകരുടെ തനത് ഉൽപ്പന്നങ്ങളും കാർഷിക മൂല്യവർദ്ധിത വസ്തുക്കളും, പ്രത്യേക ആദിവാസി ഗോത്രസമൂഹത്തിൻ്റെ തനത് മ്യൂസിയം, ഫുഡ് കോർട്ട് എന്നിവയെല്ലാം മേളയുടെ ഭാഗമായിട്ടുണ്ട്. മൂന്ന് ദിവസവും നാടൻ ഗോത്രകലയുൾപ്പെടുന്ന കാലാസദ്യയും ഒരിക്കിയിട്ടുണ്ട്. 

മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് എ.ഇ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ്ബഷീർ, ബേബി വർഗ്ഗീസ്, അമൽ ജോയി, എ.കെ. സുനില, ഡി. വിനോദ് എ. അയ്യപ്പൻ, ജില്ലാ പഞ്ചായത്ത് ബി.എം സി കൺവീനർ ടി.സി. ജോസഫ്, സിന്ദു ശ്രീധർ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182416/biodiversity-agricultural-exhibition)