---
title: "#acid | ചെറുപുഴയിലെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ"
english_title: "Acid attack in Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182430/acid-attack-in-cherupuzha"
published_at: "2024-02-06T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d8561ba5c_Picsart_24-02-06_12-26-29-868.jpg"
keywords: []
---

# #acid | ചെറുപുഴയിലെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ചെറുപുഴയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി അറസ്റ്റിൽ. കടുമേനി സ്വദേശി റോബിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

**കണ്ണൂർ: **ചെറുപുഴയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി അറസ്റ്റിൽ. കടുമേനി സ്വദേശി റോബിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പില്‍ രാജേഷിന്റെ (47) മുഖത്താണ് ആസിഡ് ഒഴിച്ചത്. രാജേഷ് വീട്ടില്‍ കസേരയില്‍ ഇരുന്ന് പത്രം വായിക്കുന്നതിനിടെ ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പരിക്കേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം വെട്ട് തൊഴിലാളിയാണ് രാജേഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182430/acid-attack-in-cherupuzha)