---
title: "നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് തളിപ്പറമ്പിൽ ഒപ്പ് ശേഖരണം നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182477/thaliparamba"
published_at: "2024-02-06T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f8d111f59_Screenshot_20240206-144053_WhatsApp.jpg"
keywords: []
---

# നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് തളിപ്പറമ്പിൽ ഒപ്പ് ശേഖരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്** : ഡ്രൈവർന്മാരെ 10 വർഷം കൽ തുറങ്കിലടയ്ക്കുന്ന ഹിറ്റ് & റൺ നിയമം പിൻവലിക്കുക മുദ്രാവാക്യമുയർത്തി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ഒപ്പ് ശേഖരണം നടത്തി.

## Article Content

**തളിപ്പറമ്പ്** : ഡ്രൈവർന്മാരെ 10 വർഷം കൽ തുറങ്കിലടയ്ക്കുന്ന ഹിറ്റ് & റൺ നിയമം പിൻവലിക്കുക മുദ്രാവാക്യമുയർത്തി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ഒപ്പ് ശേഖരണം നടത്തി.

ഫെബ്രവരി 6, 7, 8 തീയ്യതികളിൽ മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായാണ് തളിപ്പറമ്പിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ പവിത്രൻ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ, പി പി പത്മനാഭൻ ,എം മനോഹരൻ ,എ ശശികുമാർ ,കെ പി ധനേഷ്, പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182477/thaliparamba)