---
title: " #MDMA | എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182495/youth-arrested-with-mdma"
published_at: "2024-02-06T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2094bd91f7_Screenshot_2024-02-06-15-48-52-43_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

#  #MDMA | എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര**: എം.ഡി.എം.എ.യുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5 ഗ്രാം എം.ഡി.എം.എ.യുമായി ചൊവ്വ പുലർച്ചെ ഇയാൾ പൊലീസിൻ്റ പിടിയിലായത്. ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ച എം.ഡി.എം.എ.യുമായി വിൽപനക്കായി വടകരയിൽ എത്തിയതായിരുന്നു.

## Article Content

**വടകര**: എം.ഡി.എം.എ.യുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5 ഗ്രാം എം.ഡി.എം.എ.യുമായി ചൊവ്വ പുലർച്ചെ ഇയാൾ പൊലീസിൻ്റ പിടിയിലായത്. ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ച എം.ഡി.എം.എ.യുമായി വിൽപനക്കായി വടകരയിൽ എത്തിയതായിരുന്നു.

ഉത്സവപറമ്പുകളിൽ പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഉത്സവ പറമ്പുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തു വിൽപനക്കായാണ് ഇയാൾ വടകരയിലെത്തിയത്. വടകര എസ്.ഐ കെ. മുരളീധരൻ, ഗ്രേഡ് എസ്.ഐ കെ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിനീഷ് കൃഷ്ണ, ഷിജേഷ്, ലിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182495/youth-arrested-with-mdma)