---
title: "#Blast | മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; ആറ് മരണം"
english_title: "Blast at firecracker factory "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182496/blast-at-firecracker-factory"
published_at: "2024-02-06T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c20ac53734a_Screenshot_2024-02-06-15-57-50-91_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Blast | മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; ആറ് മരണം

> **Lead Summary:** **ഭോപ്പാൽ**: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്ക്. ഹാര്‍ദയിലാണ് സംഭവം. 

## Article Content

**ഭോപ്പാൽ**: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്ക്. ഹാര്‍ദയിലാണ് സംഭവം. 

പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫാക്ടറിയില്‍ നിരവധി സ്‌ഫോടനങ്ങളാണ് നടന്നത്. തീഗോളം ഉയരുന്നത് കണ്ട് സമീപപ്രദേശത്തുള്ളവര്‍ പരിഭ്രാന്തിയിലായി. സ്‌ഫോടനത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശത്തുള്ളവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182496/blast-at-firecracker-factory)