---
title: "#thaliparamba| മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഉൽപന്ന പ്രദർശനം "
english_title: "Moothedath Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182503/moothedath-higher-secondary-school"
published_at: "2024-02-06T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c20fa0391ed_IMG-20240206-WA0088(1).jpg"
keywords: []
---

# #thaliparamba| മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഉൽപന്ന പ്രദർശനം 

> **Lead Summary:** **തളിപ്പറമ്പ്**: വിദ്യാർത്ഥികളുടെ ശാസ്ത്രീയ സർഗ്ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. ബി.ആർ.സി ട്രെയിനർ വിജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. 

## Article Content

**തളിപ്പറമ്പ്**: വിദ്യാർത്ഥികളുടെ ശാസ്ത്രീയ സർഗ്ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. ബി.ആർ.സി ട്രെയിനർ വിജേഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. 

പരീക്ഷണങ്ങൾ, മാതൃകകൾ, പഴയകാലത്തെ ഉപയോഗ വസ്തുക്കൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ ആശയങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രദർശനം മാറി. വിദ്യാർത്ഥികളുടെ ജിജ്ഞാസയുടെയും ഭാവനയുടെയും ബുദ്ധിയുടെയും ആഘോഷമാണ് ഓരോ പ്രദർശനങ്ങളും.

 അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഒരു വർഷക്കാലം ഉണ്ടാക്കിയെടുത്ത അവരുടെ ഉൽപ്പനങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സയൻസ് ഫെസ്റ്റിന്റെ ഭാഗമായി വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ എന്നിവയും ഗണിതതിന്റെ ജ്യമിതി രൂപങ്ങളും ഭാഷയെ ബന്ധപ്പെടുത്തി അവരുടെ രചനകളും ഹിന്ദിയുമായി ബന്ധപ്പെട്ട് ചാർട്ടുകളും പ്രദർശനത്തിൽ കാണാം. 

പി.ടി.എ പ്രസിഡന്റ്‌ വിനോദ്, പ്രധാനാധ്യാപിക വി. രസിത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182503/moothedath-higher-secondary-school)