---
title: "#Bank | ആനപ്പന്തി ബാങ്ക് ജപ്തി നടപടി തടഞ്ഞു"
english_title: "Anapanti Bank has stopped the foreclosure proceedings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182518/anapanti-bank-has-stopped-the-foreclosure-proceedings"
published_at: "2024-02-06T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c21d8e0a765_IMG-20240206-WA0103(1).jpg"
keywords: []
---

# #Bank | ആനപ്പന്തി ബാങ്ക് ജപ്തി നടപടി തടഞ്ഞു

> **Lead Summary:** **കരിക്കോട്ടക്കരി**: ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് തുടർന്നുവന്ന ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാ സംഘിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. ഇരിട്ടി സഹകരണ സംഘം അസി. രജിസ്ട്രാർ കോടതിയിലെ സ്പെഷ്യൽ ഓഫീസർ വഴി ബാങ്ക് കരിക്കോട്ടക്കരി വില്ലേജോഫീസിൽ വെച്ച് നടത്തിയ ജപ്തി ലേല നടപടികളാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് തുടർച്ചയായ രണ്ടാം ദിവസവും തടഞ്ഞത്. 

## Article Content

**കരിക്കോട്ടക്കരി**: ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് തുടർന്നുവന്ന ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാ സംഘിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. ഇരിട്ടി സഹകരണ സംഘം അസി. രജിസ്ട്രാർ കോടതിയിലെ സ്പെഷ്യൽ ഓഫീസർ വഴി ബാങ്ക് കരിക്കോട്ടക്കരി വില്ലേജോഫീസിൽ വെച്ച് നടത്തിയ ജപ്തി ലേല നടപടികളാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് തുടർച്ചയായ രണ്ടാം ദിവസവും തടഞ്ഞത്. 

ലേലത്തിന് വച്ചിരുന്ന വസ്തുക്കളിൽ ഭൂരിഭാഗവും കിടപ്പാടം ഉൾപ്പെടുന്ന വസ്തുക്കളായിരുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ നേതാക്കളായ ദേവസ്യ വൈദ്യർ, മാത്യം മുണ്ടിയാനി, വർഗീസ് വൈദ്യർ, വൽസമ്മ ദേവസ്യ, സന്തോഷ് ടി.കെ, ബാലൻ മാവേലി, സ്കറിയ ഇടശ്ശേരിമറ്റം, ഡെയ്സി പി.എ, തങ്കച്ചൻ കെ.വി, ബെന്നി. പി എന്നിവരുടെ നേതൃത്വത്തിലാണ് ജപ്തി തടഞ്ഞത്. പഞ്ചായത്ത് മെമ്പർ മനോജ്.എം.കണ്ടത്തിൽ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

പ്രതിക്ഷേധത്തെ തുടർന്ന് ജപ്തിനടപടികൾ നിർത്തിവെച്ചതായി അറിയിപ്പ് നൽകിയ ശേഷമാണ് കർഷക നേതാക്കൾ മടങ്ങിയത് ഇന്നലെയും ബാങ്കിൻ്റെ ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാസംഘിൻ്റെ സംസ്ഥാന നേതാക്കൾ ഇടപെട്ട് തടഞ്ഞ് ഉദ്യോഗസ്ഥരെ മടക്കി അയച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182518/anapanti-bank-has-stopped-the-foreclosure-proceedings)