---
title: "സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182532/aralam"
published_at: "2024-02-06T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c22ba0b796a_IMG-20240206-WA0035.jpg"
keywords: []
---

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **ആറളം**: ഗവ. ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ പ്രവർത്തിച്ചു വരുന്ന ആറളം ഇ.ഡി.സി മുഖാന്തിരം 06/02/2024 ന് വളയംചാലിൽ വെച്ച് വന്യജീവി സങ്കേതാതിർത്തിയിലുള്ള പ്രദേശവാസികൾക്കായി പ്രത്യേകിച്ചും ആറളം ഫാം പുനരാധിവാസ മേഖലയിലെ താമസക്കാർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ആറളം**: ഗവ. ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ പ്രവർത്തിച്ചു വരുന്ന ആറളം ഇ.ഡി.സി മുഖാന്തിരം 06/02/2024 ന് വളയംചാലിൽ വെച്ച് വന്യജീവി സങ്കേതാതിർത്തിയിലുള്ള പ്രദേശവാസികൾക്കായി പ്രത്യേകിച്ചും ആറളം ഫാം പുനരാധിവാസ മേഖലയിലെ താമസക്കാർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ആറളം വന്യജീവി സങ്കേതത്തിൽ വളയംചാൽ വെച്ച് നടത്തിയ ചടങ്ങ് ബഹു. ദേവസ്വം, പട്ടികജാതി പട്ടിക്കവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അവർകൾ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് അവർകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി പ്രദീപ് ആദ്യക്ഷത വഹിച്ചു.

ആറളം ഇ. ഡി. സി പ്രസിഡന്റ്‌  മല്ലിക പി. സി സ്വാഗതവും അസി. വൈൽഡ്‌ലൈഫ് വാർഡൻ  പി പ്രസാദ് നന്ദിയും പറഞ്ഞു. തലശ്ശേരി സബ് കളക്ടർ സന്ദീപ് ഐ എഎസ് , ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌. കെ.പി രാജേഷ്, ആറളം ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. നീതു സി.സി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182532/aralam)