---
title: "ജനകീയ അടിത്തറയിൽ നിർമ്മിച്ച കാക്കയങ്ങാട് പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Police station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182537/police-station"
published_at: "2024-02-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c23818e245e_IMG-20240206-WA0001.jpg"
keywords: []
---

# ജനകീയ അടിത്തറയിൽ നിർമ്മിച്ച കാക്കയങ്ങാട് പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കാക്കയങ്ങാട്:** സംസ്‌ഥാനത്ത് ആദ്യമായി ജനങ്ങൾ വാങ്ങി നൽകിയ സ്ഥ‌ലത്ത് ഉയർന്ന മുഴക്കുന്ന് പൊലീസ് ‌സ്റ്റേഷൻ കാര്യാലയം ജനപങ്കാളിത്തം നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**കാക്കയങ്ങാട്:** സംസ്‌ഥാനത്ത് ആദ്യമായി ജനങ്ങൾ വാങ്ങി നൽകിയ സ്ഥ‌ലത്ത് ഉയർന്ന മുഴക്കുന്ന് പൊലീസ് ‌സ്റ്റേഷൻ കാര്യാലയം ജനപങ്കാളിത്തം നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സണ്ണി ജോസഫ് എംഎൽഎ, കണ്ണൂർ റൂറൽ പൊലീസ് മേധാവി എം. ഹേമലത, ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ബിന്ദു (മുഴക്കുന്ന്), പി. ശ്രീമതി (തില്ലങ്കേരി), ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് പഞ്ചായത്ത് അംഗം വി.വി.വിനോദ്, പേരാവൂർ ഡിവൈഎസ്‌പി അഷ്റഫ് തെങ്ങലക്കണ്ടിയിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വി.രമേശൻ, സ്‌റ്റേഷൻ ഫോർമേഷൻ ചെയർമാൻ ടി.എഫ്.സെബാസ്‌റ്റ്യൻ, ജനകീയ സുരക്ഷാ സമിതി കൺവീനർ വിനയകുമാർ, കെപിഒഎ കണ്ണൂർ റൂറൽ കമ്മിറ്റി സെക്രട്ടറി കെ.പി.അനീഷ്, കെപിഎ കണ്ണൂർ റൂറൽ കമ്മിറ്റി പ്രസിഡൻ്റ് ടി.വി.ജയേഷ്, മുഴക്കുന്ന് സിഐ എ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182537/police-station)