---
title: "പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ വ്യാപാരികളുടെ യോഗം നടന്നു"
english_title: "meeting of plastic free Kannur traders was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18254/meeting-of-plastic-free-kannur-traders-was-held"
published_at: "2021-12-29T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc1bc0bbfe9_PicsArt_12-29-01.57.37.jpg"
keywords: []
---

# പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ വ്യാപാരികളുടെ യോഗം നടന്നു

> **Lead Summary:** > പേരാവൂർ: ജനുവരി ഒന്നു മുതൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കളക്ടർ ഹരിതകേരള മിഷന്റയും ശുചിത്വമിഷന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന "പ്ലാസ്‌റ്റിക് ഫ്രീ കണ്ണൂർ" മായി ബന്ധപ്പെട്ട പേരാവൂർ പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരി നേതാക്കളുടെ യോഗം പേരാവൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്നു.

## Article Content

> പേരാവൂർ: ജനുവരി ഒന്നു മുതൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കളക്ടർ ഹരിതകേരള മിഷന്റയും ശുചിത്വമിഷന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന "പ്ലാസ്‌റ്റിക് ഫ്രീ കണ്ണൂർ" മായി ബന്ധപ്പെട്ട പേരാവൂർ പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരി നേതാക്കളുടെ യോഗം പേരാവൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്നു.

പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ യോഗം ഉത്ഘാടനം ചെയ്തു. ജനുവരി ഒന്ന് മുതൽ പഞ്ചായത്തിൽ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്പനയും ഉപയോഗവും നിരോധിക്കാൻ യോഗം തീരുമാനമെടുത്തു.

യോഗത്തിൽ സെക്രട്ടറി ശശീന്ദ്രൻ, സ്ഥിരം സമിതി ആദ്യക്ഷൻമാരായ ശൈലജ ടീച്ചർ, ശരത്, മെമ്പർമാരായ ബാബു, രഞ്ജുഷ അസി സെക്രട്ടറി യോഷ്വ, ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ്, വിവിധ വ്യാപാരസംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ബദൽ ഉത്പന്ന പ്രദർശന-വില്പന മേളയും, പഞ്ചായത്ത് സഹായത്തോടെ നിർമ്മാണയൂണിറ്റും തുടങ്ങാനും യോഗത്തിൽ ധാരണയായി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18254/meeting-of-plastic-free-kannur-traders-was-held)