---
title: "ചുങ്കക്കുന്നിൽ വോളി ഫെസ്റ്റിന് ആവേശകരമായ തുടക്കം"
english_title: "Volley fest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182550/volley-fest"
published_at: "2024-02-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c24780b2c24_IMG-20240206-WA0007.jpg"
keywords: []
---

# ചുങ്കക്കുന്നിൽ വോളി ഫെസ്റ്റിന് ആവേശകരമായ തുടക്കം

> **Lead Summary:** **കേളകം: **ഫാദർ ജോസഫ് മഴുവൻചേരി, ജോസ് വെള്ളച്ചാലിൽ മെമ്മോറിയൽ ട്രോഫികൾക്ക് വേണ്ടിയുള്ള വോളി ഫെസ്റ്റിന് ചുങ്കക്കുന്ന് ഫാത്തിമ മാതാ സ്റ്റേഡിയത്തിൽ തുടക്കമായി. കണ്ണൂർ ജില്ലയിലെ മികച്ച ടീമുകൾ പങ്കെടുക്കുന്നചുങ്കക്കുന്ന് വോളി ഫെസ്റ്റ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിൻ്റെ അധ്യക്ഷതയിൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം: **ഫാദർ ജോസഫ് മഴുവൻചേരി, ജോസ് വെള്ളച്ചാലിൽ മെമ്മോറിയൽ ട്രോഫികൾക്ക് വേണ്ടിയുള്ള വോളി ഫെസ്റ്റിന് ചുങ്കക്കുന്ന് ഫാത്തിമ മാതാ സ്റ്റേഡിയത്തിൽ തുടക്കമായി. കണ്ണൂർ ജില്ലയിലെ മികച്ച ടീമുകൾ പങ്കെടുക്കുന്നചുങ്കക്കുന്ന് വോളി ഫെസ്റ്റ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിൻ്റെ അധ്യക്ഷതയിൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു.

കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികളായ ടിജോ ജോസഫ്, തോമസ് കളപ്പുര, ജോസ് ചേരിയിൽ, ജോയി ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182550/volley-fest)