---
title: "തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിനു ഉത്തരം വെക്കൽ ചടങ്ങ് നടന്നു"
english_title: "thirunellitemple chuttambalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182564/thirunellitemple-chuttambalam"
published_at: "2024-02-06T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c253f5101b8_WhatsApp_Image_06.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിനു ഉത്തരം വെക്കൽ ചടങ്ങ് നടന്നു

> **Lead Summary:** തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലത്തിനു ക്ഷേത്രം ശില്പി ചെറുതാഴം വി.വി. ശങ്കരൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ ഉത്തരം വെക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

## Article Content

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലത്തിനു ക്ഷേത്രം ശില്പി ചെറുതാഴം വി.വി. ശങ്കരൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ ഉത്തരം വെക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, സ്ഥിരംസമിതിയധ്യക്ഷൻ പി.എൻ. ഹരീന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ സി. ബീന, അസി. കമ്മിഷണർ എൻ. ഷാജി, തിരുനെല്ലി ദേവസ്വം ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് എൻജിനീയർ കെ. കൃഷ്ണൻ, തിരുനെല്ലി ദേവസ്വം എൻജിനീയർ പി. രാജേഷ്, ചുറ്റമ്പല നിർമാണ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി, സെക്രട്ടറി കെ. അനന്തൻ നമ്പ്യാർ, കമ്മിറ്റിയംഗങ്ങളായ എം. പത്മനാഭൻ, എം. നാരായണൻ, കെ.ജി. രാമകൃഷ്ണൻ. ക്ഷേത്ര ജീവനക്കാർ. ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182564/thirunellitemple-chuttambalam)