---
title: "ക്ഷീരഗ്രാമം പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്‌ഘാടനം നടന്നു"
english_title: "Milma "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182570/milma"
published_at: "2024-02-06T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c258cacb852_IMG-20240206-WA0013.jpg"
keywords: []
---

# ക്ഷീരഗ്രാമം പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്‌ഘാടനം നടന്നു

> **Lead Summary:** **പനവല്ലി: **ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും 2024 ഫെബ്രുവരി 6ന് പനവല്ലി ക്ഷീര സംഘത്തിൽ വച്ച് നടന്നു. 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിൽ ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഗുണനിലവാരം നേടിയ പനവല്ലി ക്ഷീര സംഘത്തെ വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ആദരിച്ചു.

## Article Content

**പനവല്ലി: **ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും 2024 ഫെബ്രുവരി 6ന് പനവല്ലി ക്ഷീര സംഘത്തിൽ വച്ച് നടന്നു. 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിൽ ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഗുണനിലവാരം നേടിയ പനവല്ലി ക്ഷീര സംഘത്തെ വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ആദരിച്ചു.

പദ്ധതിയിലൂടെ ഈ ഗ്രാമപഞ്ചായത്തുകളിൽ പാൽ ഉൽപാദനം വർദ്ധിച്ച് സ്വയം പര്യാപ്തതയിൽ എത്തുക എന്നതാണ്, ലക്ഷ്യമിട്ടിരിക്കുന്നത്. 1 പശു, 2 പശു,5 പശു, പുൽ കൃഷി വ്യാപനം അവിശ്വാധിഷ്ഠിത ധനസഹായം, പ്രത്യേക ഗുണമേന്മ പരിപാടി, എഫ് സി പി എന്നീ പദ്ധതികൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതായി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എം എൽ എ ഒ. ആർ കേളു വ്യക്തമാക്കി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.

പനവല്ലി ക്ഷീരസംഘം പ്രസിഡന്റ് ഉണ്ണി പി എൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു, സിനാജുദ്ദീൻ, ക്ഷീരവികസന ഓഫീസർ ശ്രീലേഖ എൻ എസ്‌, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി, പി എൻ ഹരീന്ദ്രൻ, ബിന്ദു സുരേഷ് ബാബു, ഡോ. അജയ്, പി കുര്യാക്കോസ്, രാമകൃഷ്ണൻ വി വി, പി ടി ബിജു, രാധാകൃഷ്ണൻ, ജോയ്സ് ജോൺ, അജിത് കുമാർ, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182570/milma)