---
title: "കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ: തളിപ്പറമ്പ് മേഖല സമ്മേളനം നടന്നു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182700/thaliparamba"
published_at: "2024-02-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3391d5d6f6_Screenshot_20240207-132826_WhatsApp.jpg"
keywords: []
---

# കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ: തളിപ്പറമ്പ് മേഖല സമ്മേളനം നടന്നു 

> **Lead Summary:** **തളിപ്പറമ്പ്** : കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ തളിപ്പറമ്പ് മേഖല സമ്മേളനവും, വാർഷിക ജനറൽബോഡിയോഗവും, അറഫാത്ത് ഹോട്ടൽ ഹാളിൽ നടന്നു. തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ പി കെ രാജൻ അധ്യക്ഷത വഹിച്ചു,

## Article Content

**തളിപ്പറമ്പ്** : കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ തളിപ്പറമ്പ് മേഖല സമ്മേളനവും, വാർഷിക ജനറൽബോഡിയോഗവും, അറഫാത്ത് ഹോട്ടൽ ഹാളിൽ നടന്നു. തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ പി കെ രാജൻ അധ്യക്ഷത വഹിച്ചു,

മേഖലാ സെക്രട്ടറി കെ സി ദിലീപ് കുമാർ റിപ്പോർട്ടും, മേഖലാ ട്രഷറർ ഉണ്ണികൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു, സംസ്ഥാന രക്ഷാധികാരി പി വി ഗോപാലൻ, ഇരിട്ടി മേഖലാ ട്രഷറർ ഭാർഗവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182700/thaliparamba)