---
title: "തൃശ്ശൂർ കൊരട്ടിയിൽ ഭീതി പടർത്തി കാട്ട് പോത്ത് "
english_title: "Wild buffalo spreads terror in Thrissur Koratti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18272/Wild-buffalo-spreads-terror-in-Thrissur-Koratti"
published_at: "2021-12-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc34edcc77d_Screenshot_20211229_154320.jpg"
keywords: []
---

# തൃശ്ശൂർ കൊരട്ടിയിൽ ഭീതി പടർത്തി കാട്ട് പോത്ത് 

> **Lead Summary:** തൃശ്ശൂർ കൊരട്ടിയിൽ ഭീതി പടർത്തി കാട്ട് പോത്ത് ഇന്ന് രാവിലെ അടിച്ചില്ലി പുഷ്പഗിരി മേഖലയിലാണ് കാട്ട് പോത്തിനെ ആദ്യം കണ്ടത്. പിന്നീട് ഇവിടെ നിന്നും നീങ്ങി കൊരട്ടി കോന്നൂർ മേഖല കടന്ന് കേന്ദ്ര സർക്കാർ പ്രസിലേക്ക് എത്തിയിരുന്നു കാട്ടുപോത്ത്. ഉച്ചയോടെ കൊരട്ടി ജംഗ്ഷന് സമീപത്തെ ജമുന നഗറിലെ ഒഴിഞ്ഞ പറമ്പിലേക്ക് കടന്നു.

## Article Content

തൃശ്ശൂർ കൊരട്ടിയിൽ ഭീതി പടർത്തി കാട്ട് പോത്ത് ഇന്ന് രാവിലെ അടിച്ചില്ലി പുഷ്പഗിരി മേഖലയിലാണ് കാട്ട് പോത്തിനെ ആദ്യം കണ്ടത്. പിന്നീട് ഇവിടെ നിന്നും നീങ്ങി കൊരട്ടി കോന്നൂർ മേഖല കടന്ന് കേന്ദ്ര സർക്കാർ പ്രസിലേക്ക് എത്തിയിരുന്നു കാട്ടുപോത്ത്. ഉച്ചയോടെ കൊരട്ടി ജംഗ്ഷന് സമീപത്തെ ജമുന നഗറിലെ ഒഴിഞ്ഞ പറമ്പിലേക്ക് കടന്നു.

ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പോത്ത് നാട്ടുകാരേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും ഏറെ നേരം വലച്ചു. ഒരു മണിയോടെ ജമുന നഗറിലെ ഒഴിഞ്ഞ പറമ്പിൽ നിലയുറപ്പിച്ച പോത്തിനെ മയക്ക് വെടി വെച്ച് വിഴ്ത്താൻ ഉത്തരവു ലഭിച്ചതായറിയുന്നു. അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പിബി നിദിൻ അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ സിപി മക്സൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

തേക്കടിയിൽ നിന്നുള്ള ഫോറസ്റ്റ് ആർ ആർ ടി വിഭാഗം അഞ്ച് മണിയോടെ മയക്ക് വെടി വെക്കുവാൻ എത്തിചേരും. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്ര എടലക്കാട് വെള്ളക്കാട് പ്രകൃതി ഗ്രാമം ഭാഗത്ത് കണ്ട പോത്തിനെ ഏഴാറ്റ അയ്യമ്പുഴയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏഴാറ്റു മുഖം വനമേഖലയിലേക്ക് കയറ്റി വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18272/Wild-buffalo-spreads-terror-in-Thrissur-Koratti)