---
title: "ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു"
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182720/elapeedika"
published_at: "2024-02-07T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c35659829c6_IMG-20240207-WA0039.jpg"
keywords: []
---

# ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു

> **Lead Summary:** **ഏലപ്പീടിക** : ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷീക പദ്ധതിയായ ബൊക്കാഷി ബക്കറ്റ് വിതരണം ഏലപ്പീടികയിൽ നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടായിരത്തി എണ്ണൂറ്റിനാൽപ്പത് രൂപ വിലയുള്ള 70 ബൊക്കാഷി ബക്കറ്റുകളാണ് വിതരണം ചെയ്തത്.

## Article Content

**ഏലപ്പീടിക** : ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷീക പദ്ധതിയായ ബൊക്കാഷി ബക്കറ്റ് വിതരണം ഏലപ്പീടികയിൽ നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടായിരത്തി എണ്ണൂറ്റിനാൽപ്പത് രൂപ വിലയുള്ള 70 ബൊക്കാഷി ബക്കറ്റുകളാണ് വിതരണം ചെയ്തത്.

ഇതിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി വച്ചത്. ഗുണഭോക്തൃവിഹിതമായി ഇരുനൂറ്റി എൺപത്തി ഒന്ന് രൂപയാണ് വാങ്ങിയത്.ഏഴാം വാർഡ് ഏലപ്പീടികയിൽ വിതരണോൽഘാടനം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ത്രേസ്യാമ്മ വട്ടപ്പറമ്പിലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് വി.ഇ.ഒ.സതീഷ് കുമാർ പദ്ധതി വിശദീകരണം നൽകി. ഗ്രാമസഭയിൽ അപേക്ഷ സമർപ്പിച്ച പത്തൊൻപത് ഗുണഭോക്താക്കൾക്കാണ് ഇന്ന് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തത്. ബൊക്കാഷി ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കി മാറ്റുന്നതിനെക്കുറിച്ച് ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ കണ്ണൂർ മാർക്കറ്റിംങ്ങ് മാനേജർ ദിലീപ് കുമാർ ഉൽഘാടന സമ്മേളനത്തിൽ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182720/elapeedika)