---
title: "പച്ചക്കറി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചു തുടങ്ങി"
english_title: "As part of controlling vegetable prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18273/as-part-of-controlling-vegetable-prices"
published_at: "2021-12-29T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc358acbe88_images - 2021-12-29T154633.087.jpeg"
keywords: []
---

# പച്ചക്കറി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചു തുടങ്ങി

> **Lead Summary:**  പുതുവത്സരദിനത്തില്‍ വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് ഭാഗമായി തമിഴ്നാട്ടിലെ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചുതുടങ്ങി.

## Article Content

 പുതുവത്സരദിനത്തില്‍ വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് ഭാഗമായി തമിഴ്നാട്ടിലെ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചുതുടങ്ങി.

തെങ്കാശിയിലെ വിവിധ കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്നും നമ്മുടെ വിപണിക്ക് ആവശ്യമായ പച്ചക്കറികളാണ് ശേഖരിക്കുന്നത്.

കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും. തമിഴ്നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വിലയനുസരിച്ചാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുന്നത്.

കേരളവിപണിയില്‍ അത്യാവശ്യമായ തക്കാളി, മുളക്, പാവയ്ക്ക, വെണ്ടയ്ക്ക, നാരങ്ങ, ചെറിയ ഉള്ളി, തുടങ്ങി ഇരുപതോളം പച്ചക്കറികളാണ് ശേഖരിക്കുന്നത്.11 മാസത്തേക്കാണ് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി ശേഖരിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് ധാരണയുണ്ടാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18273/as-part-of-controlling-vegetable-prices)