---
title: "അടക്കാത്തോട് മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിക്കു പുതിയ ഭാരവാഹികൾ"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182758/adakkatthodu"
published_at: "2024-02-07T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3865ab40b0_IMG-20240207-WA0002.jpg"
keywords: []
---

# അടക്കാത്തോട് മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിക്കു പുതിയ ഭാരവാഹികൾ

> **Lead Summary:** **കേളകം: **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നൂറുൽ ഹുദാ മദ്രസ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് കബീർ കുഴിക്കരക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സമദ് വലിയ പറമ്പിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് കുഞ്ഞുമോൻ വെച്ചിക്കുന്നേൽ പ്രസിഡൻ്റായും താജുദ്ദീൻ നാസർ ഹൗസ് സെക്രട്ടറിയായും 2024-26 വർഷത്തേക്കുള്ള 15 അംഗ കമ്മിറ്റി നിലവിൽ വന്നു.

## Article Content

**കേളകം: **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നൂറുൽ ഹുദാ മദ്രസ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് കബീർ കുഴിക്കരക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സമദ് വലിയ പറമ്പിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് കുഞ്ഞുമോൻ വെച്ചിക്കുന്നേൽ പ്രസിഡൻ്റായും താജുദ്ദീൻ നാസർ ഹൗസ് സെക്രട്ടറിയായും 2024-26 വർഷത്തേക്കുള്ള 15 അംഗ കമ്മിറ്റി നിലവിൽ വന്നു.

ഷരീഫ് കൊച്ചു പറമ്പിൽ (വൈസ് പ്രസിഡൻ്റ്), അർസൽ ബിൻ മുഹമ്മദലി (ജോ: സെക്രട്ടറി), ഷൗക്കത്തലി കൊച്ചുഴത്തിൽ (ട്രഷറർ), ജബ്ബാർ തേക്കാട്ടിൽ, ഷാജഹാൻ കാലായിൽ, ഇസ്മായിൽ പാടിക്കൽ, അലിക്കുട്ടി പുതുപ്പറമ്പിൽ, അസീസ് കുട്ടി പുത്തൻ പറമ്പിൽ, അബ്ദുൽ റഷീദ് തേക്കാട്ടിൽ, ഷമീർ പുത്തൻ പുരക്കൽ, റഷീദ് പുത്തൻ പറമ്പിൽ, റിഷാദ് പുതുപ്പറമ്പിൽ, ഫാസിൽ പി അലി പുതുപ്പറമ്പിൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. തിരഞ്ഞെടുപ്പ് മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം അൽ ഖാസിമി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182758/adakkatthodu)