---
title: "വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുസ്തക വിതരണം നടത്തി"
english_title: "Books "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182759/books"
published_at: "2024-02-07T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c38786dd4bb_IMG-20240207-WA0003.jpg"
keywords: []
---

# വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുസ്തക വിതരണം നടത്തി

> **Lead Summary:** **ഇരിട്ടി: **എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ലൈബ്രറി ഹോളിൽ നടന്നു. നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകൾക്കും എം ജി കോളേജിനുമാണ് പുസ്തകങ്ങൾ നൽകിയത്. പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. എം ജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ലൈബ്രറി ഹോളിൽ നടന്നു. നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകൾക്കും എം ജി കോളേജിനുമാണ് പുസ്തകങ്ങൾ നൽകിയത്. പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. എം ജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.

തലശ്ശേരി ഡിഇഒ എൻ.എ. ചന്ദ്രിക, കൗൺസിലർ മാരായ സമീർ പുന്നാട്, എൻ. സിന്ധു, ഇരിട്ടി എഇഒ ബാബുരാജ്, ഇരിട്ടി ബി പി സി തുളസീധരൻ, ഇരിട്ടി എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, എം ജി കോളേജ് വിദ്യാർത്ഥിനി കെ. ആദിത്യ എന്നിവർ സംസാരിച്ചു. എം ജി പ്രിൻസിപ്പാൾ ഡോ . ആർ. സ്വരൂപ സ്വാഗതവും എച്ച് എസ് എസ് കുന്നോത്ത് പ്രിൻസിപ്പാൾ തോമസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182759/books)