---
title: "എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "Edoor hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182761/edoor-hss"
published_at: "2024-02-07T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c38adc57446_IMG-20240207-WA0004.jpg"
keywords: []
---

# എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** **ഇരിട്ടി:** എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 26-ാമത് വാർഷികാഘോഷവും അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഫിസിക്സ് അധ്യാപിക ലിസി തോമസിനുള്ള യാത്രയയപ്പും പ്രമുഖ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 26-ാമത് വാർഷികാഘോഷവും അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഫിസിക്സ് അധ്യാപിക ലിസി തോമസിനുള്ള യാത്രയയപ്പും പ്രമുഖ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

തലശ്ശേരികോർപ്പറേറ്റ് മാനേജർ  മാത്യു ശാസ്താം പടവിൽ, സ്കൂൾ പ്രിൻസിപ്പാൾ ലിൻസി പി സാം, ഫ്ലവേഴ്സ് ടി.വി മ്യൂസിക്കൽ വൈവ്സ് ഫൈനലിസ്റ്റ് മേഘ്ന വിനോദ്, ഹൈസ്കൂൾ പ്രധാനാധ്യാപിക സിസിലി ജോസഫ്, പി.ടി.എ പ്രസിഡണ്ട് ഷാജു ഇ.പി, വിരമിക്കുന്ന അധ്യാപിക ലിസി തോമസ്, സ്റ്റാഫ് സെക്രട്ടറി സജയ് പി.സി വിദ്യാർഥി പ്രതിനിധി പ്രിൻസ് കെ.സി. തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ സംസ്ഥാന ജേതാക്കളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182761/edoor-hss)