---
title: "ഐസക്കിന് വീണ്ടും നോട്ടീസ്, കൊച്ചി ഓഫീസില്‍ ഹാജരാകണം; മസാല ബോണ്ടില്‍ വിടാതെ ഇഡി"
english_title: "Ed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182767/ed"
published_at: "2024-02-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c38dfc99b84_n58117646417073145974904ffe2372a38dc4e505efed2f528a0ab8104cce9a52c60ba8439e92b844bd85e3.jpg"
keywords: []
---

# ഐസക്കിന് വീണ്ടും നോട്ടീസ്, കൊച്ചി ഓഫീസില്‍ ഹാജരാകണം; മസാല ബോണ്ടില്‍ വിടാതെ ഇഡി

> **Lead Summary:** **കൊച്ചി:** മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

## Article Content

**കൊച്ചി:** മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമന്‍സ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി ഈ മാസം ഒന്‍പതിനു പരിഗണിക്കുന്നതിനു മുമ്ബായി നോട്ടീസിനു മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്.

അതിനു മുന്‍പും ഇ ഡി അയച്ച സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇ ഡി സമന്‍സ് പിന്‍വലിച്ചു. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും സമന്‍സ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹര്‍ജി പരിഗണിച്ചാണ്, ഫെബ്രുവരി ഒന്‍പതിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഇ ഡിക്കു നോട്ടീസ് അയച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182767/ed)