---
title: "കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല, കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182792/ksrtc"
published_at: "2024-02-07T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3a1e656d67_n58118954417073197423213f3b4aae5e0e735dc455bd03eaca242e80c01a5cd87555867f5da96cb8ddcdf8.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല, കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍

> **Lead Summary:** **കൊച്ചി: **കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

## Article Content

**കൊച്ചി: **കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182792/ksrtc)