---
title: "അയോധ്യ, കാശി, മഥുര എന്നീ സ്ഥലങ്ങളാണ് രാജ്യത്തെ ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത്: യോഗി ആദിത്യനാഥ്"
english_title: "Yogi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182825/yogi"
published_at: "2024-02-07T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3bd7c49a0a_n5812267521707326727796325d3e36cc9ac54bafbf2f09afe33d9f0d38961c1969d074c45771ffcefb9517.jpg"
keywords: []
---

# അയോധ്യ, കാശി, മഥുര എന്നീ സ്ഥലങ്ങളാണ് രാജ്യത്തെ ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത്: യോഗി ആദിത്യനാഥ്

> **Lead Summary:** **ന്യൂഡല്‍ഹി: **ഗ്യാൻവാപി തർക്കം നിലനില്‍ക്കെ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. അയോധ്യ, കാശി, മഥുര എന്നിവയാണതെന്ന് യോഗി നിയമസഭയില്‍ പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി: **ഗ്യാൻവാപി തർക്കം നിലനില്‍ക്കെ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. അയോധ്യ, കാശി, മഥുര എന്നിവയാണതെന്ന് യോഗി നിയമസഭയില്‍ പറഞ്ഞു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കി. ഇത്രയും നാള്‍ അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ല. ഇതാണ് കാശിയിലും മഥുരയിലും സംഭവിച്ചത് എന്നും യോഗി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം യഥാര്‍ത്ഥ്യമായപ്പോള്‍ അതിനെക്കുറിച്ച്‌ ഒരക്ഷരം പ്രതിപക്ഷം മിണ്ടിയില്ല. വിശുദ്ധമായ അയോധ്യയെ കാണുമ്ബോള്‍ എല്ലാവരും സന്തോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ അയോധ്യയില്‍ ക്ഷേത്രം പണിയേണ്ടതായിരുന്നു എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182825/yogi)