---
title: "രാമന്തളി താവുരിയാട്ട് ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്രമുറ്റത്ത് അടക്കാ തൂണുകൾ നിരന്നു"
english_title: "Pillars were placed in the courtyard of the temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18287/Pillars-were-placed-in-the-courtyard-of-the-temple"
published_at: "2021-12-29T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc48508337c_IMG-20211229-WA0052.jpg"
keywords: []
---

# രാമന്തളി താവുരിയാട്ട് ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്രമുറ്റത്ത് അടക്കാ തൂണുകൾ നിരന്നു

> **Lead Summary:**  രാമന്തളി ലോകറെ കളരി കൊട്ടാരം താവുരിയാട്ട് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്നവർക്ക് വിസ്മയ കാഴ്ചയായി അടക്ക തൂണുകൾ നിരന്നു.ഫലപുഷ്പാദികൾ കൊണ്ട് തൂണുകൾ അലങ്കരിക്കുന്ന മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് രാമന്തളി താവുരിയാട്ട് ക്ഷേത്രം.

## Article Content

 രാമന്തളി ലോകറെ കളരി കൊട്ടാരം താവുരിയാട്ട് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്നവർക്ക് വിസ്മയ കാഴ്ചയായി അടക്ക തൂണുകൾ നിരന്നു.ഫലപുഷ്പാദികൾ കൊണ്ട് തൂണുകൾ അലങ്കരിക്കുന്ന മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് രാമന്തളി താവുരിയാട്ട് ക്ഷേത്രം.

അടക്കകൾ കൊണ്ട് അലംകരിക്കുന്ന തൂണുകളും ക്ഷേത്രമാടവും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.അഞ്ചു നാൾ നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ മൂന്നാം ദിവസം പകലാണ് ഫലപുഷ്പാദികൾ കൊണ്ട് ക്ഷേത്രം അലങ്കരിക്കുക. തുടർന്ന് രണ്ട് രാത്രികളും സമാപന ദിവസവും ഈ അലങ്കാരങ്ങൾ അതുപൊലെ തന്നെ സൂക്ഷിക്കും.

ഈ വർഷം 22,000ത്തിലധികം പഴുത്ത അടയ്ക്കളാണ് തൂണുകൾക്കായി ഉപയോഗിച്ചത്. വേട്ടക്കൊരുമകനും ഊർപ്പഴശ്ശിയും പ്രധാന ദൈവക്കോലങ്ങളായി കെട്ടിയാടുന്ന താവുരിയാട്ട് ക്ഷേത്രം രാമന്തളിയിലെ പ്രധാന തെയ്യാട്ട കാവുകളിൽ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18287/Pillars-were-placed-in-the-courtyard-of-the-temple)