---
title: "കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് വിതരണവും നടന്നു"
english_title: "Copperattive bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18289/copperattive-bank"
published_at: "2021-12-29T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc4c025dd5f_Screenshot_20211229_171029.jpg"
keywords: []
---

# കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് വിതരണവും നടന്നു

> **Lead Summary:** കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് വിതരണവും നടന്നു . കേരള ബാങ്ക് കണ്ണൂർ റീജനൽ ഓഫീസിൽ നടന്ന പരിപാടി സഹകരണ രജിസ്‌ട്രേഷൻ വകുപ് മന്ത്രി വി എൻ വാസവൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു .

## Article Content

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് വിതരണവും നടന്നു . കേരള ബാങ്ക് കണ്ണൂർ റീജനൽ ഓഫീസിൽ നടന്ന പരിപാടി സഹകരണ രജിസ്‌ട്രേഷൻ വകുപ് മന്ത്രി വി എൻ വാസവൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു .

സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം മരണപ്പെടുകയോ മാരക രോഗം പിടിപെടുകയോ ചെയ്ത വായ്പ്പക്കാർക്ക് ധനസഹായം നൽകുന്നതിന് വേണ്ടിയുള്ള ഫയൽ തീർപ്പാക്കൽ അദാലത് എല്ലാ ജില്ലകളിലും നടത്തുന്നതിന്റെ ഭാഗമായാണ് അദാലത്തും റിസ്ക് ഫണ്ട് വിതരണവും നടത്തിയത് .ജില്ലയിലെ 196 സഹകരണ സംഘങ്ങളിൽ നിന്നും വായ്‌പ്പാ എടുത്ത് തിരിചടക്കാൻ പറ്റാത്തവർക്കാണ് ധന സഹായ വിതരണം നടത്തിയത് .

കടന്നപ്പള്ളി രാമചന്ദ്രൻ MLA അധ്യക്ഷത വഹിച്ചു . ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു .വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ ,റെയ്ഡ്‌കോ ചെയർമാൻ വത്സൻ പനോളി ജോയിന്റ് രജിസ്ട്രാർ പി .ഷാജി തുടങ്ങിയവർ സാംസരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18289/copperattive-bank)