---
title: "നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182893/iritty"
published_at: "2024-02-08T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c469947e957_Screenshot_20240208-103837_WhatsApp.jpg"
keywords: []
---

# നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലം ഭാരവാഹികൾക്കും നേതാക്കൾക്കും ആയി സംഘടിപ്പിച്ച ശില്പശാല മിഷൻ -24 കരിക്കോട്ടക്കരിയിൽ വച്ച് നടന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:കെ ജയന്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലം ഭാരവാഹികൾക്കും നേതാക്കൾക്കും ആയി സംഘടിപ്പിച്ച ശില്പശാല മിഷൻ -24 കരിക്കോട്ടക്കരിയിൽ വച്ച് നടന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:കെ ജയന്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്. മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി കെ പി സാജു ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെപിസിസി മെമ്പർ ലിസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഡിസിസി സെക്രട്ടറിമാരായ വി ടി തോമസ്, ജയ്സൺ കാരക്കാട്ട്, സാജു യോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എ നസീർ,യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ്,അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, അയ്യൻകുന്ന് മണ്ഡലം പ്രസിഡണ്ട് ജെയിൻസ് മാത്യു,പഞ്ചായത്ത് മെമ്പർമാരായ സജി മച്ചിത്താന്നി,ജോസഫ് വട്ടുകുളം,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെസി ചാക്കോ മാസ്റ്റർ, ജിമ്മി വാഴാംപ്ലാക്കൽ, ബെന്നി പുതിയാംപുറം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182893/iritty)