---
title: "കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182954/thiruvananthapuram"
published_at: "2024-02-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c49a3f0937e_IMG-20240208-WA0034.jpg"
keywords: []
---

# കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

## Article Content

**തിരുവനന്തപുരം**: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ബിജു പ്രഭാകറിന് ആദ്യം മുതൽ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182954/thiruvananthapuram)