---
title: "#thaliparambha | പത്മശ്രീ പുരസ്കാരം നേടിയ കലാകാരന്മാരെ ആദരിച്ചു"
english_title: "padma shri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182972/padma-shri"
published_at: "2024-02-08T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4a6ce47cd7_WhatsApp_Image_2024-02-08_at_3.29.26_PM.jpeg"
keywords: []
---

# #thaliparambha | പത്മശ്രീ പുരസ്കാരം നേടിയ കലാകാരന്മാരെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ:** പത്മശ്രീ പുരസ്കാരം നേടിയ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണ പെരുവണ്ണാൻ എന്നിവരെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ സ്ക്വയറിൽ സജീവ് ജോസഫ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് നിന്നും വാദ്യമേളത്തിൻ്റെയും, ബാൻ്റ് മേളത്തിൻ്റെയും, മുത്തുകുടകളുടെയും അകമ്പടിയോടെ ടൗൺ സ്ക്വയറിലേക്ക് ആനയിച്ചു.

## Article Content

**തളിപ്പറമ്പ:** പത്മശ്രീ പുരസ്കാരം നേടിയ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണ പെരുവണ്ണാൻ എന്നിവരെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ സ്ക്വയറിൽ സജീവ് ജോസഫ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് നിന്നും വാദ്യമേളത്തിൻ്റെയും, ബാൻ്റ് മേളത്തിൻ്റെയും, മുത്തുകുടകളുടെയും അകമ്പടിയോടെ ടൗൺ സ്ക്വയറിലേക്ക് ആനയിച്ചു.

നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം കെ ഷബിത, ഒ സുഭാഗ്യം, പി.പി മുഹമ്മദ് നിസാർ, നബീസ ബീവി , കെ പി ഖദീജ, കൊടിയിൽ സലീം, കെ വത്സരാജ്, എം കെ മനോഹരൻ, സുരേഷ് കസ്തൂരി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182972/padma-shri)