---
title: "#mokeri | മൊകേരി സ്നേഹാരാമം ഉദ്ഘാടനം ചെയ്തു "
english_title: "Mokeri Sneharam was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182978/mokeri-sneharam-was-inaugurated"
published_at: "2024-02-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4a9b0ad11e_WhatsApp_Image_2024-02-08_at_3.36.33_PM.jpeg"
keywords: []
---

# #mokeri | മൊകേരി സ്നേഹാരാമം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മൊകേരി: **മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി മൊകേരി ഗ്രാമ പഞ്ചായത്തും, മൊകേരിരാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളും സംയുക്തമായി ഒരുക്കിയ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. മൊകേരി പാത്തിപ്പാലത്താണ് സ്നേഹാരാമം നിർമ്മിച്ചത്. സസ്യങ്ങളെയും, പക്ഷികളെയും, മത്സ്യങ്ങളെയും ചേർത്ത് പിടിച്ചു കൊണ്ട് തീർത്തും ജൈവ വൈവിധ്യത്തിൽ അധിഷ്ഠിതമായ ഒരു പാർക്ക്‌ ആണ് വിഭാവനം ചെയ്തു നടപ്പിലാക്കിയത്.ബേഡ്സ് ഫീഡിംഗ് സെന്ററിന്റെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. മത്സ്യ വളർത്തു കേന്ദ്രവും ഈ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

## Article Content

**മൊകേരി: **മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി മൊകേരി ഗ്രാമ പഞ്ചായത്തും, മൊകേരിരാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളും സംയുക്തമായി ഒരുക്കിയ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. മൊകേരി പാത്തിപ്പാലത്താണ് സ്നേഹാരാമം നിർമ്മിച്ചത്. സസ്യങ്ങളെയും, പക്ഷികളെയും, മത്സ്യങ്ങളെയും ചേർത്ത് പിടിച്ചു കൊണ്ട് തീർത്തും ജൈവ വൈവിധ്യത്തിൽ അധിഷ്ഠിതമായ ഒരു പാർക്ക്‌ ആണ് വിഭാവനം ചെയ്തു നടപ്പിലാക്കിയത്.ബേഡ്സ് ഫീഡിംഗ് സെന്ററിന്റെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. മത്സ്യ വളർത്തു കേന്ദ്രവും ഈ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

മൊകേരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൊകേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വത്സൻ പാത്തിപ്പാലം സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം രാജശ്രീ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ഷൈനി,മൊകേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ ഇ കുഞ്ഞബ്ദുള്ള, കൃഷി ഓഫീസർ സുനിൽകുമാർ,പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സജിത്ത് കുമാർ, രാജീവ്ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ, ശുചിത്വ മിഷൻ ആർ പി ആനന്ദ്, മൊകേരി ഗ്രാമ പഞ്ചായത്ത്‌ വി ഇ ഒ സാരംഗ്. മൊകേരി പഞ്ചായത്ത്‌ ബി എം സി  കോർഡിനേറ്റർ ഡോ പി ദിലീപ് മാസ്റ്റർ, പഞ്ചായത്ത്‌ മെമ്പർ മാരായ അനിൽകുമാർ, കെ സി ഉബൈദ്, ഷിജിന പ്രമോദ്, പ്രസന്ന ദേവരാജ്, വനജ, എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ കെ പി അജിത്കുമാർ,ലീഡർ പി പി ദിവ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182978/mokeri-sneharam-was-inaugurated)