---
title: "#cherupuzha | വിര ഗുളിക വിതരണം - ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി "
english_title: "cherupuzha panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182996/cherupuzha-panchayath"
published_at: "2024-02-08T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4ba377839c_WhatsApp_Image_2024-02-08_at_4.55.27_PM.jpeg"
keywords: []
---

# #cherupuzha | വിര ഗുളിക വിതരണം - ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി 

> **Lead Summary:** **ചെറുപുഴ:** ദേശീയ വിര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നൽകുന്ന വിര ഗുളിക വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ ചെറുപുഴ ജെ എം യു പി സ്കൂൾ കുട്ടികൾക്ക് വിരഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ എം യു പി സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

## Article Content

**ചെറുപുഴ:** ദേശീയ വിര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നൽകുന്ന വിര ഗുളിക വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ ചെറുപുഴ ജെ എം യു പി സ്കൂൾ കുട്ടികൾക്ക് വിരഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ എം യു പി സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

 പുളിങ്ങോം പി എച്‌ സി യിലെ എം എൽ എസ് പി  വി കെ നിശാന ആശംസ നേർന്നു. പുളിങ്ങോം പി എച്‌ സി യിലെ ജെ പി എച് എൻ കെ എസ് ജ്യോതിസ് സ്വാഗതവും, ഹെൽത്ത് ക്ലബ് കൺവീനർ വി കെ  സജിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182996/cherupuzha-panchayath)