---
title: "ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Edoor hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183015/edoor-hss"
published_at: "2024-02-08T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4dc1551a13_IMG-20240208-WA0001.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **എടൂർ: **ഹ്യൂമൺ റൈറ്റ്സ് മിഷൻ സമിതിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി എച് ആർ എം കണ്ണൂർ ജില്ലാ കമ്മിറ്റി എടൂർ സെന്റ് മേരീസ് എൽ പി സ്കൂളുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു. എടൂർ സെന്റ് മേരീസ് ഫൊറോന അസി. വികാരി ഫാ. അമൽ മുഞ്ഞനാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു.

## Article Content

**എടൂർ: **ഹ്യൂമൺ റൈറ്റ്സ് മിഷൻ സമിതിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി എച് ആർ എം കണ്ണൂർ ജില്ലാ കമ്മിറ്റി എടൂർ സെന്റ് മേരീസ് എൽ പി സ്കൂളുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു. എടൂർ സെന്റ് മേരീസ് ഫൊറോന അസി. വികാരി ഫാ. അമൽ മുഞ്ഞനാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എച് ആർ എം സംസ്ഥാന ജനറൽ സിക്രട്ടറി അനീഷ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. സെമിനാറിൽ സെന്റ് മേരീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക സുജ ടി ഫിലിപ്പ്, എച് ആർ എം കണ്ണൂർ ജില്ലാ സെക്രട്ടറി സൈലസ് മണലേൽ, എച്ആർഎം സംസ്ഥാന കോഡിനേറ്റർ എ.എം. മൈക്കിൾ, എച്ആർഎം പായം പഞ്ചായത്ത് കമ്മിറ്റി അംഗം മനോജ് കോളിക്കടവ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജോമി ജോസഫ് എന്നിവർ പ്രസംഗിച്ചു. എച്ആർഎം സംസ്ഥാന ജനറൽ സിക്രട്ടറി അനീഷ് രാമചന്ദ്രൻ ലഹരിക്കെതിരായുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183015/edoor-hss)