---
title: "അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു"
english_title: "Thillankkeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183022/thillankkeri"
published_at: "2024-02-08T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4e14a5788b_IMG-20240208-WA0000.jpg"
keywords: []
---

# അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **തില്ലങ്കേരി: **തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 17 അങ്കണവാടിയിലേക്കുള്ള കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**തില്ലങ്കേരി: **തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 17 അങ്കണവാടിയിലേക്കുള്ള കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ പി.കെ. രതീഷ്, കെ.വി. ആശ, മെമ്പർ എം. അക്ഷയ, ഐ സി ഡി എസ് സൂപ്പർവൈസർ അരുൺ രേണുക ദേവി, അങ്കണവാടി വർക്കർ കെ. നളിനി, ഹെൽപ്പർ രോഹിണി, ആശാവർക്കർ ഷീന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183022/thillankkeri)