---
title: "'സമരാഗ്നി'; വിളംബര ജാഥ നടത്തി"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183039/congress"
published_at: "2024-02-08T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4ed9843df6_IMG-20240208-WA0006.jpg"
keywords: []
---

# 'സമരാഗ്നി'; വിളംബര ജാഥ നടത്തി

> **Lead Summary:** **കണ്ണൂർ:** കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ജാഥയ്ക്ക് നേതൃത്വം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം കോർണറിൽ അവസാനിച്ചു.

## Article Content

**കണ്ണൂർ:** കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ജാഥയ്ക്ക് നേതൃത്വം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം കോർണറിൽ അവസാനിച്ചു.

നേതാക്കളായ പഴകുളം മധു, എം.എം നസീർ, കെ.പി ശ്രീകുമാർ, അഡ്വ. ടി.ഒ മോഹനൻ, കെ പ്രമോദ്, രാജീവൻ എളയാവൂർ, വി.വി പുരുഷോത്തമൻ, റിജിൽ മാകുറ്റി, അമൃത രാമകൃഷ്ണൻ, വി.പി അബ്ദുൽ റഷീദ്, അഡ്വ. റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ, എം.കെ മോഹനൻ, ബിജു ഉമ്മർ, പി മാധവൻ മാസ്റ്റർ, എം.സി അതുൽ, ടി ജയകൃഷ്ണൻ, അഡ്വ. പി ഇന്ദിര, സി.ടി ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, സുധീഷ് മുണ്ടേരി, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183039/congress)