---
title: "എക്സാലോജിക്: ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാലും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്ന് ബാലൻ"
english_title: "Ak balan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183046/ak-balan"
published_at: "2024-02-08T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4f314175ba_n5814943741707406002794e708d55dcc31566c9d5a309413afce762e7675b96c7bd970116b8fd9018f5e56.jpg"
keywords: []
---

# എക്സാലോജിക്: ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാലും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്ന് ബാലൻ

> **Lead Summary:** **തിരുവനന്തപുരം: **എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്കാലോജിക് ഹർജി നല്‍കിയത് നിയമപരമായ നടപടിയെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. വീണാ വിജയന്‍റെ കമ്ബനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയില്‍ ഹർജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ബാലൻ.

## Article Content

**തിരുവനന്തപുരം: **എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്കാലോജിക് ഹർജി നല്‍കിയത് നിയമപരമായ നടപടിയെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. വീണാ വിജയന്‍റെ കമ്ബനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയില്‍ ഹർജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ബാലൻ.

കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്‌എഫ്‌ഐഒ അന്വേഷണം. അതില്‍ തീരുമാനം വരും മുൻപ് എസ്‌എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹർജി നല്‍കിയതെന്നും ബാലൻ പറഞ്ഞു. 

അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പറഞ്ഞിട്ടില്ല. ഇതിനേക്കാള്‍ അപ്പുറമുള്ള കേസ് വന്നാല്‍ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങാൻ പോവുന്നതെന്നും ബാലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183046/ak-balan)