---
title: "ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18306/organized-anti-drug-awareness-class"
published_at: "2021-12-29T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc6232880b7_IMG-20211229-WA0031.jpg"
keywords: []
---

# ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** നീണ്ടുനോക്കി:നീണ്ടുനോക്കി നെഹ്റു സ്മാരക ഗ്രന്ഥശാലയും പേരാവൂർ എക്സൈസും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

നീണ്ടുനോക്കി:നീണ്ടുനോക്കി നെഹ്റു സ്മാരക ഗ്രന്ഥശാലയും പേരാവൂർ എക്സൈസും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ സി വർക്കി അധ്യക്ഷതയിൽ വായനശാലാ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ വിമുക്തി ബോധവൽക്കരണ ക്ലാസെടുത്തു. ഗ്രന്ഥശാല രക്ഷാധികാരി എം ഐ ചെറിയാൻ, സെക്രട്ടറി ടി കെ ശിവൻ, ഭരണ സമിതി അംഗം ടി ജെ ജോസഫ്, വനിത ലൈബ്രേറിയൻ ഷൈജ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18306/organized-anti-drug-awareness-class)