---
title: "പൊലീസ് ജീപ്പിടിച്ച്‌ യുവാവ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183074/dead"
published_at: "2024-02-08T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c511ee89749_n5815340781707413901145e1065591bc1a696a140be3b91799dfe0bfcd2fcc9811759b3a3675446767feaf.jpg"
keywords: []
---

# പൊലീസ് ജീപ്പിടിച്ച്‌ യുവാവ് മരിച്ചു

> **Lead Summary:** **ആലപ്പുഴ: **തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച്‌ മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.

## Article Content

**ആലപ്പുഴ: **തകഴി പച്ചയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇന്ധനം നിറച്ച്‌ മടങ്ങുകയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടം.

അമ്ബലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വച്ച്‌ പൊലീസ് ജീപ്പും യുവാവ് സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ യുവാവ് മരിച്ചു. ചീരകര്‍ഷകനും റിങ് പണിക്കാരനുമാണ് സാനി ബേബി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അതേസമയം, ബൈക്ക് നേരിട്ട് ജിപ്പില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ്് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും പതിനഞ്ച് മീറ്ററോളം നിരങ്ങിയ ശേഷമാണ് പൊലീസ് വാഹനം നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183074/dead)