---
title: "ഉളിയിൽ മേഖലയിൽ മെഡികെയർ പദ്ധതിയുടെ നാലാം വാർഷികം ശനിയാഴ്ച നടക്കും "
english_title: "medicare uliyil program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183076/medicare-uliyil-program"
published_at: "2024-02-08T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c514ae24fcb_WhatsApp_Image_2024-02-08_at_17.00.04.jpeg"
keywords: []
---

# ഉളിയിൽ മേഖലയിൽ മെഡികെയർ പദ്ധതിയുടെ നാലാം വാർഷികം ശനിയാഴ്ച നടക്കും 

> **Lead Summary:** ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് ഉളിയിൽ മേഖലയിൽ നടത്തിവരുന്ന മെഡികെയർ പദ്ധതിയുടെ നാലാം വാർഷികം 10 ന് വൈകുന്നേരം 4 ന് ദാറുൽ ഹിദായ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉളിയിൽ പ്രവാസി ഗ്രൂപ്പ് ജിസിസി , കെ.എം.സി സി യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരിംചേലേരി ഉദ്ഘാടനം ചെയ്യും.

## Article Content

ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് ഉളിയിൽ മേഖലയിൽ നടത്തിവരുന്ന മെഡികെയർ പദ്ധതിയുടെ നാലാം വാർഷികം 10 ന് വൈകുന്നേരം 4 ന് ദാറുൽ ഹിദായ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉളിയിൽ പ്രവാസി ഗ്രൂപ്പ് ജിസിസി , കെ.എം.സി സി യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരിംചേലേരി ഉദ്ഘാടനം ചെയ്യും.

ആ ബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസെടുക്കും. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംമുണ്ടേരി മന്ഡലം നേതാക്കളായ എം.എം. മജീദ്, ഒമ്പാൻ ഹംസ തുടങ്ങിയവർ പങ്െടുക്കും. ഉളിയിൽ മേഖലയിലെ 60 ഓളം രോഗികൾക്കാണ് മരുന്നു വിതരണം നടത്തുന്നതെന്ന് പ്രവാസി ഗ്രൂപ്പ് ചെയർമാൻ കെ.വി.അബ്ദുൾ ഗഫൂർ പറഞ്ഞു. ടി.കെ. സത്താർ, എം.കെ. മുഹമ്മദലി, വി.എം. ജാഫർ, എം.കെ. റിയാസ്, ഇ.കെ. ശഫാഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183076/medicare-uliyil-program)