---
title: "മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു "
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183094/malappuram"
published_at: "2024-02-09T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c595d893a17_Screenshot_20240209-082850_Samsung_Internet.jpg"
keywords: []
---

# മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു 

> **Lead Summary:** **മലപ്പുറം** : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

## Article Content

**മലപ്പുറം** : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183094/malappuram)