---
title: "ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183173/wayanad"
published_at: "2024-02-09T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5d7fe97aef_IMG-20240209-WA0026.jpg"
keywords: []
---

# ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി 

> **Lead Summary:** **വയനാട്** : സ്തുത്യര്‍ഹമായ സേവനത്തിന് സംസ്ഥാന പോലീസ് മേധാവി ബഹു. ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ്, സുല്‍ത്താന്‍ ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു കെ. ജോസ്, തൊണ്ടര്‍നാട് എസ്.ഐ എം.വി. ശ്രീദാസന്‍ എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി.

## Article Content

**വയനാട്** : സ്തുത്യര്‍ഹമായ സേവനത്തിന് സംസ്ഥാന പോലീസ് മേധാവി ബഹു. ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ്, സുല്‍ത്താന്‍ ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു കെ. ജോസ്, തൊണ്ടര്‍നാട് എസ്.ഐ എം.വി. ശ്രീദാസന്‍ എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ആയിരിക്കെ നടത്തിയ  സേവനത്തിനാണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന് ബഹുമതി ലഭിച്ചത്. കടവന്ത്ര എസ്.എച്ച്.ഒ ആയിരിക്കെ ഇലന്തൂര്‍ നരബലി കേസിലെ അന്വേഷണമികവിന് ബിജു കെ. ജോസിനും, ചന്തേരയിലെ എസ്.ഐ ആയിരുന്ന സമയത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലൊടിയിലെ എം. പ്രിജേഷ് കൊലപാതകക്കേസിലെ അന്വേഷണമികവിന് എം. വി. ശ്രീദാസനും ബഹുമതി ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183173/wayanad)