---
title: "#thaliparamba | പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ മൂന്നാംഘട്ട സോഷ്യൽ ഓഡിറ്റിങ്ങ് പ്രവർത്തന ഉദ്ഘാടനം തളിപ്പറമ്പിൽ  "
english_title: "thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183206/thaliparambha"
published_at: "2024-02-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5fd00b19b4_Screenshot_2024-02-09_155217.png"
keywords: []
---

# #thaliparamba | പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ മൂന്നാംഘട്ട സോഷ്യൽ ഓഡിറ്റിങ്ങ് പ്രവർത്തന ഉദ്ഘാടനം തളിപ്പറമ്പിൽ  

> **Lead Summary:** **തളിപ്പറമ്പ:** കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൻ്റെ മൂന്നാംഘട്ട പ്രവർത്തനം തളിപ്പറമ്പ നോർത്ത് ഉപജില്ലാ പബ്ലിക് ഹിയറിങ്ങ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘാടനം ചെയ്തു. 

## Article Content

**തളിപ്പറമ്പ:** കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൻ്റെ മൂന്നാംഘട്ട പ്രവർത്തനം തളിപ്പറമ്പ നോർത്ത് ഉപജില്ലാ പബ്ലിക് ഹിയറിങ്ങ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘാടനം ചെയ്തു. 

 ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥർ, കില ഫെസിലിറ്റേറ്റർമാർ, വിദ്യാലയ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലുളളവർ ഈ ഹിയറിങ്ങിൽ പങ്കാളികളായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി കദീജ അധ്യക്ഷത വഹിച്ചു. ഡി ഇ ഒ  അനിത കെ എ എസ്, എ ഇ ഒ കെ മനോജ് ,വി മുകുന്ദൻ,കെ.എംലത്തീഫ്,കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു    കെ എ എസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183206/thaliparambha)