---
title: "#thaliparamba | റിംഗ് കമ്പോസ്റ്റ്കളുടെ വിതരണം നടന്നു"
english_title: "thaliparamba ring compost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183212/thaliparamba-ring-compost"
published_at: "2024-02-09T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5fff191907_Screenshot_2024-02-09_155634.png"
keywords: []
---

# #thaliparamba | റിംഗ് കമ്പോസ്റ്റ്കളുടെ വിതരണം നടന്നു

> **Lead Summary:** **തളിപ്പറമ്പ:** തളിപ്പറമ്പ് നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 3000 റിംഗ് കമ്പോസ്റ്റ് കളുടെ വിതരണം നടന്നു. നഗരസഭ പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** തളിപ്പറമ്പ് നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 3000 റിംഗ് കമ്പോസ്റ്റ് കളുടെ വിതരണം നടന്നു. നഗരസഭ പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ, പി റജുല,   കൗൺസിലർമാരായ കൊടിയിൽ സലീം, പി സി നസീർ, ഗോപിനാഥൻ, വനജ, വത്സരാജൻ , തുടങ്ങിയവർ സംസാരിച്ചു.തളിപ്പറമ്പ് നഗരസഭയുടെ 34 വാർഡുകളിലേയും ഗുണഭോക്താക്കൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. റിംഗ് കംബോസ്റ്റുകളുടെ നിർമ്മാണ വിതരണം സോഷ്യോ ഇക്കണോമിക്ക് ഫൗണ്ടേഷനാണ് ഏറ്റെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183212/thaliparamba-ring-compost)