---
title: "#narikkode | ക്ഷേത്രത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടന്നു"
english_title: "narikkode temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183215/narikkode-temple"
published_at: "2024-02-09T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6026345d1b_Screenshot_2024-02-09_160816.png"
keywords: []
---

# #narikkode | ക്ഷേത്രത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടന്നു

> **Lead Summary:** **ഏഴോം: **ഏഴോം നരിക്കോട് മാനിച്ചേരി വിശ്വകർമ്മ ക്ഷേത്രത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. ശില്പി തൃപ്പാണിക്കര ബാലകൃഷ്ണൻമേലാശാരിയുടെ കാർമ്മികതത്ത്വത്തിലാണ് ചടങ്ങ് നടന്നത്.

## Article Content

**ഏഴോം: **ഏഴോം നരിക്കോട് മാനിച്ചേരി വിശ്വകർമ്മ ക്ഷേത്രത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. ശില്പി തൃപ്പാണിക്കര ബാലകൃഷ്ണൻമേലാശാരിയുടെ കാർമ്മികതത്ത്വത്തിലാണ് ചടങ്ങ് നടന്നത്.

300 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പുനരുദ്ധരണത്തിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി മാനിച്ചേരി കൃഷ്ണൻ,സെക്രട്ടറി എം സുനിൽകുമാർ, എം മുരളി,എം മോഹനൻ, എം അനിൽ, എം ഹരിഷ്, എം ശിവൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183215/narikkode-temple)