---
title: "  #trissure | തൃശൂരില്‍ ബിജെപി ചുവരെഴുത്തിന് തുടക്കം; താമര വിരിയുമെന്ന് സുരേഷ് ഗോപി "
english_title: "trissure-suresh gopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183220/trissure-suresh-gopi"
published_at: "2024-02-09T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6053ad2aa4_Screenshot_2024-02-09_161831.png"
keywords: []
---

#   #trissure | തൃശൂരില്‍ ബിജെപി ചുവരെഴുത്തിന് തുടക്കം; താമര വിരിയുമെന്ന് സുരേഷ് ഗോപി 

> **Lead Summary:** **തൃശ്ശൂർ: **തൃശൂരിൽ മതിലിൽ താമര വരച്ച് സുരേഷ് ഗോപി. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാഴ്ച മുമ്പാണ് സ്ഥാനാർഥിയായി വന്നത്. ഇത്തവണ അങ്ങനെയല്ല ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും തൃശൂർ വിട്ടില്ല നിയമസഭ തെരഞ്ഞെടുപ്പിലും പയറ്റി രണ്ടുതവണയും പരാജയമായിരുന്നു ഫലം.

## Article Content

**തൃശ്ശൂർ: **തൃശൂരിൽ മതിലിൽ താമര വരച്ച് സുരേഷ് ഗോപി. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാഴ്ച മുമ്പാണ് സ്ഥാനാർഥിയായി വന്നത്. ഇത്തവണ അങ്ങനെയല്ല ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും തൃശൂർ വിട്ടില്ല നിയമസഭ തെരഞ്ഞെടുപ്പിലും പയറ്റി രണ്ടുതവണയും പരാജയമായിരുന്നു ഫലം.

തൃശൂരിൽ മൂന്നാം മൽസരത്തിന് അങ്കം കുറിക്കുകയാണ് സുരേഷ് ഗോപി. രാജ്യമൊട്ടാകെ താമര തരംഗമാകും  അത് തൃശൂരിലുമുണ്ടാകുമെന്ന ഉറപ്പിലാണ് സുരേഷ് ഗോപി. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപി ഓട്ടപ്രദക്ഷിണവും നടത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാർഥി ആകുമെന്ന് ഉറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183220/trissure-suresh-gopi)