---
title: " #Andalurkavu | അണ്ടലൂർകാവ് ഉത്സവത്തെ വരവേൽക്കാൻ നാടും ഒരുങ്ങി "
english_title: "andalurkavu kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183229/andalurkavu-kannur"
published_at: "2024-02-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c611b90d8ec_Screenshot_2024-02-09_165222.png"
keywords: []
---

#  #Andalurkavu | അണ്ടലൂർകാവ് ഉത്സവത്തെ വരവേൽക്കാൻ നാടും ഒരുങ്ങി 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ അണ്ടലൂർകാവ് ആണ്ടുത്സവ തിറയാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്സവത്തെ വരവേൽക്കാൻ നാടും ഒരുങ്ങി കഴിഞ്ഞു. വീടുകൾ പെയിൻ്റ് ചെയ്ത് വൃത്തിയാക്കുന്നതിനൊപ്പം ഉത്സവകാലയളവിൽ ഭക്ഷണം പാകം ചെയ്യുന്നതിന് മൺപാത്രങ്ങളും എത്തി കഴിഞ്ഞു. ഒരു ഗ്രാമത്തിന്റെയാകെ ആചാരാനുഷ്ടാനങ്ങൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന അണ്ടലൂർക്കാവ് തിറയുത്സവത്തിന് നാട് ഒരുങ്ങി. ധർമ്മടം ഗ്രാമത്തിലെ നാലൂരുകൾ എന്നറിയപ്പെടുന്ന മേലൂർ, അണ്ടലൂർ, പാലയാട്, ധർമ്മടം ദേശങ്ങളിലെ മുഴുവൻ വീടുകളും വൃത്തിയാക്കി ചായം തേച്ചു പുതുമോടിയിലാക്കിക്കഴിഞ്ഞു.

## Article Content

**കണ്ണൂർ:** കണ്ണൂർ അണ്ടലൂർകാവ് ആണ്ടുത്സവ തിറയാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്സവത്തെ വരവേൽക്കാൻ നാടും ഒരുങ്ങി കഴിഞ്ഞു. വീടുകൾ പെയിൻ്റ് ചെയ്ത് വൃത്തിയാക്കുന്നതിനൊപ്പം ഉത്സവകാലയളവിൽ ഭക്ഷണം പാകം ചെയ്യുന്നതിന് മൺപാത്രങ്ങളും എത്തി കഴിഞ്ഞു. ഒരു ഗ്രാമത്തിന്റെയാകെ ആചാരാനുഷ്ടാനങ്ങൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന അണ്ടലൂർക്കാവ് തിറയുത്സവത്തിന് നാട് ഒരുങ്ങി. ധർമ്മടം ഗ്രാമത്തിലെ നാലൂരുകൾ എന്നറിയപ്പെടുന്ന മേലൂർ, അണ്ടലൂർ, പാലയാട്, ധർമ്മടം ദേശങ്ങളിലെ മുഴുവൻ വീടുകളും വൃത്തിയാക്കി ചായം തേച്ചു പുതുമോടിയിലാക്കിക്കഴിഞ്ഞു.

കുംഭ മാസം ഒന്ന് മുതൽ ഏഴ് വരെയാണ് അണ്ടലൂർ തിറ ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ  ധർമ്മടം പഞ്ചായത്തില ജനങ്ങൾ ഏവരും ദൈവത്താറിശ്വരന്റെ വാനരപ്പടയായി മാറുമെന്നാണ് വിശ്വാസം. മത്സ്യവും, മാംസവും, മദ്യവും ഉപേക്ഷിച്ച് ഏവരും കഠിനവ്രതത്തിലായിരിക്കും. ഭക്ഷണം പാകം ചെയ്യാൻ എല്ലാ വീടുകളിലും പുത്തൻ ചട്ടികളും കലങ്ങളും മാത്രം ഉപയോഗിക്കും. ഇതിനായി കാവിന്റെ പരിസരങ്ങളിൽ മൺ പാത്ര കച്ചവടക്കാരും എത്തിക്കഴിഞ്ഞു.

അണ്ടലൂരിൽ മേലേക്കാവിലുംതാഴെക്കാവിലുമായാണ് തിറയാട്ടങ്ങൾ കെട്ടിയാടുന്നത്.രാമായണ കഥയെ  ആസ്പദമാക്കിയുള്ളതാണ് അണ്ടലൂർ കാവിലെ ഉത്സവ ചടങ്ങുകൾ. മേലേക്കാവ് അയോധ്യയായും താഴെക്കാവ് ലങ്കയായും സങ്കൽപിക്കും. പ്രധാന ദൈവങ്ങളായ ദൈവത്താറിശ്വരൻ ശ്രീരാമചന്ദ്രനായും, അങ്കക്കാരൻ ലക്ഷ്മണനായും, ബപ്പൂരൻ ഹനുമാനായും മുടിയണിഞ്ഞ് താഴെക്കാവെന്ന ലങ്കയിലെത്തി ഘോരയുദ്ധം ചെയ്ത് സീതയെ വീണ്ടെടുക്കുന്നതിലൂടെയാണ് ഒരു ദിവസത്തെ ഉത്സവം പൂർത്തിയാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183229/andalurkavu-kannur)