---
title: "#khadi | ഖാദി മേള ആരംഭിച്ചു"
english_title: "Khadi mela "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183240/khadi-mela"
published_at: "2024-02-09T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c611ea22a9e_IMG-20240209-WA0003.jpg"
keywords: []
---

# #khadi | ഖാദി മേള ആരംഭിച്ചു

> **Lead Summary:** **കൽപ്പറ്റ**: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സർവ്വോദയപക്ഷം ഖാദി മേള തുടങ്ങി. പള്ളിത്താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഖാദി ഓണം മേള നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച ഒരു പവൻ സ്വർണ്ണ നാണയം വി.എം രവീന്ദ്രന് വിതരണം ചെയ്തു.

## Article Content

**കൽപ്പറ്റ**: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സർവ്വോദയപക്ഷം ഖാദി മേള തുടങ്ങി. പള്ളിത്താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഖാദി ഓണം മേള നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച ഒരു പവൻ സ്വർണ്ണ നാണയം വി.എം രവീന്ദ്രന് വിതരണം ചെയ്തു.

പ്രോജക്ട് ഓഫിസർ പി. സുബാഷ്, വി.ഐ.ഒ എം. അനിത, ഷോറൂം മാനേജർ വി. ദിലീപ് കുമാർ, വൈശാഖ് പി.എച്ച് പി, എം. ഫസില, വി.പി. ജിബിൻ എന്നിവർ സംസാരിച്ചു. ഖാദി തുണിത്തരങ്ങൾക്ക് 30% ഗവ. റിബേറ്റ് ലഭ്യമാണ്. മേള ഫെബ്രുവരി 14 വരെ നീണ്ട് നിൽക്കും. പനമരം ഖാദി ഗ്രാമ സൗഭാഗ്യയിലും റിബേറ്റ് ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183240/khadi-mela)