---
title: "പ്രതിഷേധ മാർച്ച് നടത്തി"
english_title: "Kuniyilpeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183316/kuniyilpeedika"
published_at: "2024-02-10T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6cb2a567dc_Screenshot_20240210-062923_WhatsApp.jpg"
keywords: []
---

# പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **കുനിയിൽപ്പീടിക**: നിത്യോപയോഗ സാധനങ്ങളില്ലാത്ത കാലിയായ സപ്ലൈകോവിന് മുന്നിൽ കാലിക്കലവുമായി മഹിളാ കോൺഗ്രസ്‌ പ്രധിഷേധ മാർച്ച്‌ നടത്തി. കുനിയിൽ പീടിക സപ്ലൈ കോ മാവേലി സ്റ്റോറിന് മുന്നിലാണ് പെരിങ്ങളം മണ്ഡലം മഹിളാ കോൺഗ്രസി ന്റെ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്.

## Article Content

**കുനിയിൽപ്പീടിക**: നിത്യോപയോഗ സാധനങ്ങളില്ലാത്ത കാലിയായ സപ്ലൈകോവിന് മുന്നിൽ കാലിക്കലവുമായി മഹിളാ കോൺഗ്രസ്‌ പ്രധിഷേധ മാർച്ച്‌ നടത്തി. കുനിയിൽ പീടിക സപ്ലൈ കോ മാവേലി സ്റ്റോറിന് മുന്നിലാണ് പെരിങ്ങളം മണ്ഡലം മഹിളാ കോൺഗ്രസി ന്റെ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്.

പ്രതിഷേധ മാർച്ചിൽ മണ്ഡലം പ്രസിഡന്റ്‌ പ്രജിഷ സ്വാഗതം പറഞ്ഞു. മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷീന ഭാസ്കരന്റെ അധ്യക്ഷതയിൽ പാനൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ പി ഹാഷിം പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിന്ദു കെ. സി ബ്ലോക്ക് ഭാരവാഹികളായ മല്ലിക നാരായണൻ, ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ സജീവൻ പുല്ലൂക്കര, മുസ്തഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ സ്മിത നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183316/kuniyilpeedika)